ad
Deshabhimani

ഇറാനിയൻ എണ്ണക്കപ്പലിന് നേരെ യുഎസ് മിസൈലാക്രമണം

Attack

ഖാർഗ് ദ്വീപിന്റെ ആകാശ ചിത്രം| Photo: Reuters

വെബ് ഡെസ്ക്

Published on Sep 05, 2026, 03:39 PM | 1 min read

ദുബായ് : പേർഷ്യൻ ഉൾക്കടലിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യത്തിന്റെ മിസൈലാക്രമണം. ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.


ഖാർഗ് ദ്വീപിൽ കപ്പലുകൾ നങ്കൂരമിടുന്ന ഭാഗത്തുണ്ടായിരുന്ന ടാങ്കറിന് നേരെ യുഎസ് നാല് മിസൈലുകൾ വിക്ഷേപിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു വരികയാണ്. എന്നാൽ ആക്രമണത്തെക്കുറിച്ച് ഇറാൻ ഭരണകൂടമോ യുഎസ് സെൻട്രൽ കമാൻഡോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ഇറാനെതിരെയുള്ള ഉപരോധവും യുഎസ് നാവികസേന ഏർപ്പെടുത്തിയ ഉപരോധവും കാരണം മേഖലയിൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഖാർഗ് ദ്വീപിന് നേരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home