കുവൈത്ത് ഇന്ത്യൻ റസ്റ്റോറന്റ് അസോസിയേഷൻ ഇഫ്താർ

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ റസ്റ്റോറന്റ് അസോസിയേഷൻ (കിറ) ഇഫ്താർ സംഗമം ഫഹാഹീൽ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് റഷീദ് തക്കാര അധ്യക്ഷനായി. ചെയർമാൻ സിദ്ദിക് വലിയകത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബഷീർ ഉദിനൂർ സംസാരിച്ചു. പ്രമുഖ ലീഗൽ അഡ്വൈസർ അഡ്വ. ബദർ അൽസല്ലാഹി മുഖ്യാതിഥി ആയിരുന്നു. കെ സി ഗഫൂർ ബിസിനസ് ക്ലാസ് നൽകി.
കിറ ബെനിഫിറ്റ് സ്കീമിനെ പറ്റി വൈസ് ചെയർമാൻ സജീവ് നാരായണൻ വിശദീകരിച്ചു. കുവൈത്തിലെ അഞ്ചു സോണുകളിലായി സ്ഥിതി ചെയ്യുന്ന സംഘടനയിലെ ഹോട്ടൽ ഉടമകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. കിറ വൈസ് ചെയർമാൻ എം കെ നമ്പ്യാർ നന്ദി പറഞ്ഞു.








0 comments