ad
Deshabhimani

ജീവനക്കാരുടെ വിദ്യാഭ്യാസ രേഖ പുതുക്കൽ; സമയപരിധി 27 വരെയെന്ന്‌ കുവൈത്ത്

work kuwait
വെബ് ഡെസ്ക്

Published on Aug 23, 2026, 03:29 PM | 1 min read

കുവൈത്ത് സിറ്റി : ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാവിവരങ്ങളും സർട്ടിഫിക്കറ്റുകളും പുതുക്കാനുള്ള സമയപരിധി 27ന് അവസാനിക്കുമെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം. നടപടികൾ പൂർത്തിയാക്കാത്ത ജീവനക്കാർ നിശ്ചിത സമയത്തിനകം ആവശ്യമായ രേഖകൾ ഇലക-്‌ട്രോണിക് സംവിധാനത്തിലൂടെ സമർപ്പിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.


27ന്‌ പ്രവൃത്തി സമയം അവസാനിക്കുംമുമ്പായി വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ പുതുക്കുകയും ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുകയും വേണം. നിശ്ചിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തതിനെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതത്തിന്‌ ബന്ധപ്പെട്ട ജീവനക്കാർ തന്നെയായിരിക്കും ഉത്തരവാദികൾ. നിർദേശം പാലിക്കാത്തവർക്കെതിരെ സിവിൽ സർവീസ് കമീഷന്റെ ചട്ടങ്ങളും തീരുമാനങ്ങളും അനുസരിച്ച് നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


സർക്കാർ, സ്വകാര്യ മേഖലകളിലെ സ്വദേശികളുടെയും പ്രവാസികളുടെയും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനുള്ള നടപടികളുടെ ഭാഗമായാണ് യോഗ്യതാവിവരങ്ങൾ പുതുക്കുന്നത്. ജീവനക്കാരുടെ ഔദ്യോഗിക രേഖകളിലെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home