ad
Deshabhimani

വേനലിന്റെ ആദ്യപകുതിയിൽ വൈദ്യുതി മുടങ്ങാതെ കുവൈത്ത്

electricity
വെബ് ഡെസ്ക്

Published on Aug 08, 2026, 03:30 PM | 1 min read

കുവൈത്ത് സിറ്റി : വേനൽക്കാലത്തിന്റെ ആദ്യപകുതിയിൽ മുടക്കമില്ലാതെ രാജ്യത്തെ വൈദ്യുതി ആവശ്യകത കൈകാര്യം ചെയ്‌തതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനായി നടപ്പാക്കിയ സംരക്ഷണ നടപടികൾ, കാര്യക്ഷമമായ ലോഡ് മാനേജ്മെന്റ്, ഗൾഫ് ഇന്റർകണക്ഷൻ വൈദ്യുതി ശൃംഖലയിൽനിന്നുള്ള പിന്തുണ എന്നിവയുടെ കരുത്തിലാണ് വൈദ്യുതി വിതരണം ഉറപ്പാക്കാനായതെന്നും മന്ത്രാലയം വ്യക്തമാക്കി.


വേനൽക്കാലത്തിന്റെ ശേഷിക്കുന്ന മാസങ്ങളിലും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള നടപടി തുടരും. പൊതുജനങ്ങൾ വൈദ്യുതിയും വെള്ളവും മിതമായും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ഊർജ-, ജല വിഭവങ്ങളുടെ വിവേകപൂർവമായ ഉപയോഗം രാജ്യത്തെ അവശ്യ സേവനങ്ങളുടെ സ്ഥിരത നിലനിർത്തുന്നതിൽ നിർണായകമാണ്‌. സുസ്ഥിര


വികസനത്തെക്കുറിച്ചുള്ള പൊതുബോധം ശക്തിപ്പെടുത്താനായി സംഘടിപ്പിക്കുന്ന നാലാമത് ദേശീയ ‘സസ്റ്റൈനബിലിറ്റി ക്യാമ്പ്’ പദ്ധതിയിലും മന്ത്രാലയം പങ്കാളിയാകുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളിലും യുവജനങ്ങളിലും ഊർജവും വെള്ളവും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്ന ശീലം വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home