Deshabhimani

തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന വ്യാപിപ്പിക്കുന്നു

Security Inspection .png
വെബ് ഡെസ്ക്

Published on Nov 06, 2026, 07:06 AM | 1 min read

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ താമസസ്ഥലങ്ങളിലെ പരിശോധന സർക്കാർ കരാറുകൾ നടപ്പാക്കുന്ന കമ്പനികളിലേക്കും വ്യാപിപ്പിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ . ഡെലിവറി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ച പരിശോധനയാണ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും പാം ഡയറക-്‌ടർ ബോർഡ് ചെയർമാനുമായ ഷൈഖ് ഫഹദ് അൽ യൂസുഫ് നടപടികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.


താമസസൗകര്യങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്ന കമ്പനികൾക്ക് ആദ്യം മുന്നറിയിപ്പ് നൽകി വീഴ്‌ച പരിഹരിക്കാൻ അവസരം നൽകും. വീഴ്‌ച പരിഹരിക്കാത്ത കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുന്നതും സ്ഥിതി ക്രമപ്പെടുത്തുന്നതുവരെ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കുന്നതും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുരക്ഷയും ആരോഗ്യവും മാന്യമായ ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുകയുമാണ് നടപടികളുടെ ലക്ഷ്യം.


തൊഴിലുടമകളിൽനിന്ന് അതിക്രമമോ അവകാശലംഘനമോ നേരിടുന്ന പ്രവാസി തൊഴിലാളികൾ പാമിന്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പരാതി നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ‘റിപ്പോർട്ട് മീ’ ഇലക-്‌ട്രോണിക്‌ സേവനം വഴി രഹസ്യമായി പരാതി സമർപ്പിക്കാം. പരാതികളിൽ അടിയന്തരമായി ഇടപെട്ട് തുടർ അതിക്രമങ്ങൾ തടയാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home