Deshabhimani

ബാങ്കിങ് മേഖലയിലെ സുരക്ഷ ശക്തമാക്കൽ; കർശന നടപടികളുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

card
വെബ് ഡെസ്ക്

Published on Apr 17, 2025, 11:43 AM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കിങ് മേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും കർശന നടപടികളുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നിർദേശം നൽകി.


കള്ളപ്പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്ക് ധന സഹായം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. ഓരോ ഉപഭോക്താവിന്റെയും അക്കൗണ്ട് വിവരങ്ങൾ നിരീക്ഷണ വിധേയമാ ക്കുകയും നിർദ്ദിഷ്‌ട സമയത്തിനകം പുതുക്കുകയും ചെയ്യാതിരുന്നാൽ, ബന്ധപ്പെട്ട അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കണമെന്നും സെൻട്രൽ ബാങ്ക് അയച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.


എസ്എംഎസ്, മൊബൈൽ ആപ് അലർട്ട്, ഇമെയിൽ, എടി എം സന്ദേശങ്ങൾ, ഫോൺ കോളുകൾ എന്നിവ വഴിയോ, ഓരോ അഞ്ചു ദിവസത്തിലൊരിക്കൽ മൂന്നുതവണ മുന്നറിയിപ്പ് നൽകണം. മരവിപ്പിക്കപ്പെട്ട അക്കൗണ്ട് വീണ്ടും സജീവമാക്കാൻ ഉപഭോക്താവ് ബാങ്ക് ബ്രാഞ്ചിൽ നേരിട്ടെത്തി വിശദ വിവരങ്ങൾ നൽകണം. ഉപഭോക്താക്കളെ കൂടുതൽ സഹകരിപ്പിക്കുന്നതിനായി, വിവരങ്ങൾ പുതുക്കുന്നതിനായി മുൻകാലങ്ങളിൽ ഈടാക്കിയിരുന്ന അഞ്ച് ദിനാർ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഓൺലൈൻ സേവനങ്ങളിൽ ഈടാക്കിയിരുന്ന ഫീസുകളും 100 ദിനാർ മിനിമം ബാലൻസ് നിലനിൽക്കുന്നില്ലാത്ത അക്കൗണ്ടുകളിൽനിന്ന് ഈടാക്കിയ രണ്ടു ദിനാർ പ്രതി മാസ ചാർജും ഇനി ഉണ്ടായിരിക്കില്ല. ബാങ്കിങ് മേഖലയിലെ ആഭ്യന്തര സുരക്ഷയും ഉപഭോക്തൃ സൗഹൃദം ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ കുവൈ ത്ത് സെൻട്രൽ ബാങ്കിന്റെ പ്രധാന ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home