ad
Deshabhimani

കുവൈത്തിലെ തൊഴിൽ നിയമലംഘനം സഹേലിൽ അറിയിക്കാം; പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടില്ല

Sahel App Kuwait
വെബ് ഡെസ്ക്

Published on Aug 11, 2026, 04:18 PM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ, മാനുഷിക നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ പൗരന്മാർക്കും പ്രവാസികൾക്കും സഹേൽ ആപ്പ് വഴി രഹസ്യമായി അറിയിക്കാമെന്ന് കുവൈത്ത് മാനവശേഷി അതോറിറ്റി. ‘റിപ്പോർട്ട് മീ’ സേവനത്തിലൂടെ ലഭിക്കുന്ന പരാതികളും പരാതിക്കാരുടെ വ്യക്തിവിവരങ്ങളും പൂർണമായും രഹസ്യമായി സൂക്ഷിക്കും. പ്രത്യേക സംഘം പരിശോധിച്ച് സ്ഥിരീകരിച്ചശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.


​സഹേൽ ആപ്പിൽ നിയമലംഘനത്തിന്റെ സ്വഭാവം തെരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകുന്നതിനൊപ്പം തെളിവായി ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാം. ഇതുവഴി പരിശോധനയും തുടർനടപടികളും വേഗത്തിലാക്കാനാകും. ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളിലെ നിയമലംഘനങ്ങൾ, രേഖകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിക്കൽ, കമ്പനികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമലംഘനങ്ങൾ, രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ തുറസ്സായ സ്ഥലത്ത്‌ തൊഴിലാളികളെ ജോലിചെയ്യിക്കൽ തുടങ്ങിയവയും സേവനത്തിലൂടെ പരാതിപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home