ad
Deshabhimani

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ-അസദിന് വധശിക്ഷ

Bashar Al-Assad

ബഷാർ അൽ-അസദ് | Image Credit : Louai Beshara/AFP via DW

വെബ് ഡെസ്ക്

Published on Aug 11, 2026, 04:56 PM | 1 min read

ദമസ്കസ് : സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ-അസദിന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. രാജ്യത്തെ ആഭ്യന്തരയുദ്ധകാലത്ത് നടന്ന യുദ്ധക്കുറ്റങ്ങൾക്കെതിരെയാണ് ശിക്ഷ വിധിച്ചത്. രണ്ട് പതിറ്റാണ്ട് സിറിയയുടെ ഭരണാധികാരിയായിരുന്നു ബഷാർ അൽ-അസദ്.


2024 ഡിസംബറിലാണ് അസദിന്റെ സർക്കാരിനെ തകർത്ത് അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റത്. അതിന് ശേഷം സിറിയയിലെ പുതിയ അധികാരികൾ അസദിനെതിരെ നിയമക്കുരുക്ക് ശക്തമാക്കിയിരുന്നു. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള സൈന്യം സിറിയയെ ആക്രമിച്ചതോടെ 24 വർഷത്തെ ഭരണം അവസാനിപ്പിച്ച് അസദ് കുടുംബത്തോടൊപ്പം മോസ്കോയിലേക്ക് പലായനം ചെയ്തു.


2000ലാണ് പിതാവ് ഹാഫിസ് അൽ-അസദിന്റെ പിൻഗാമിയായി ബഷാർ അൽ-അസദ് അധികാരമേറ്റത്. 2024 ഡിസംബറിൽ സ്ഥാനഭ്രഷ്ടനാകുന്നതുവരെ ബഷാർ സിറിയ ഭരിച്ചു. 2011ൽ ഡെറായിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ സുരക്ഷാ സേന അടിച്ചമർത്തിയതിനെ തുടർന്നാണ് സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. ഈ യുദ്ധത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും, പലായനം ചെയ്യുകയുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home