നീറ്റ് പരീക്ഷയ്ക്കും എഫ്സിആര്‍എ ബില്ലിനുമെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷ നിര്‍ത്തലാക്കണമെന്ന് തമിഴ് നാട് നിയമസഭ ആവശ്യപ്പെട്ടു. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ഭേദഗതി ബില്ല് പിൻവലിക്കണമെന്നും സഭ ആവശ്യപ്പെട്ടു. സഭയിലെ ഏക ബിജെപി അംഗം ഒഴികെ എല്ലാവരും ഐക്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്.
നീറ്റ് പ്രവേശന പരീക്ഷ പ്ലസ് ടു തല മാര്‍ക്ക് അടിസ്ഥാനമാക്കി പുനക്രമീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ ജി അരുൺ രാജ് അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പൊതു പ്രവേശന പരീക്ഷാ രീതി സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ചൂണ്ടി കാട്ടി.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫോറിൻ കൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ നിലവിലെ രൂപത്തിൽ നിന്നും പിൻവലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസ മന്ത്രി എ രാജ്‌മോഹൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ചാരിറ്റബ്ൾ സ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരത്തെയും ന്യൂനപക്ഷ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെയും തടയുന്നതാണ് ഇതെന്നും പ്രമേയത്തിൽ വ്യക്തമാക്കി.









0 comments