ad
Deshabhimani

4-ാം അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ ഒക്ടോബർ 2 മുതൽ 5 വരെ

icfk calligraphy festivel
വെബ് ഡെസ്ക്

Published on Aug 11, 2026, 05:41 PM | 2 min read

കൊച്ചി: നാലാം അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ ഒക്ടോബർ 2 മുതൽ 5 വരെ കൊച്ചിയിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മുപ്പതോളം കലിഗ്രഫി കലാകാരന്മാർ ഫെസ്റ്റിവലിൽ പങ്കെടുക്കും. കലിഗ്രഫിക്കുമാത്രമായി ഇന്ത്യയിൽ നടക്കുന്ന ഏക കലിഗ്രഫി ഫെസ്റ്റിവലാണിത്. കലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിൽ, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കചടതപ ഫൗണ്ടേഷനും കേരള ലളിതകലാ അക്കാദമിയും ചേർന്നാണ് നാലാം അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിൽ സംഘടിപ്പിക്കുന്നത്.


ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേൽ ഡി അനസ്റ്റാഷ്യോ, ഏഷ്യൻ കലിഗ്രഫി അസോസിയേഷൻ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജിൻ-യങ്, ബ്രിട്ടനിൽ നിന്നുള്ള ബ്രോഡി ന്യൂയെൻഷ്വാണ്ടർ, ശ്രീലങ്കയിൽനിന്നുള്ള ഫൈസൽ, പദ്മശ്രീ അച്യുത് പാലവ്, ഇന്ത്യൻ രൂപയുടെ ചിഹ്നത്തിൻ്റെ സ്രഷ്ടാവായ ഉദയ് കുമാർ, സന്തോഷ് ക്ഷീരസാഗർ, മുംബൈ ഐ ഐ റ്റി പ്രഫസറായ ജി വി ശ്രീകുമാർ, അഹമ്മദാബാദ് എൻഐഡി അദ്ധ്യാപകനായ തരുൺ ദീപ് ഗിർധർ, മുക്താർ അഹമ്മദ്, പിക്റ്റോറിയൽ കലിഗ്രാഫറും സംഗീ തജ്ഞയുമായ ഖമർ ഡാഗർ, നിഖിൽ അഫാലെ, ഇങ്കു കുമാർ, ഷിപ്ര, അക്ഷയാ തോംബ്രേ, മുകേഷ് കുമാർ, വിനോദ് കുമാർ, സുരേഷ് വാമോർ, സുദീപ് ഗാന്ധി, നവകാന്ത് കരിദേ, ഗോപാൽ പട്ടേൽ, സച്ചിൽ ഷാ, മനീഷ് സോണി, അഭിഷേക് വർധൻ സിംഗ്, കവിതാ ബാലകൃഷ്ണൻ, നാരായണ ഭട്ടതിരി, വൈഷ്ണവി മൂർത്തി, രജീഷ്, തുടങ്ങി ഇന്ത്യയിൽ നിന്നുള്ള വിഖ്യാത കലാകാരരും കലിഗ്രഫർമാരും ഫെസ്റ്റിവലിൽ അതിഥികളായെത്തുന്നു.


ശില്പശാലകൾ, സോദാഹരണപ്രഭാഷണങ്ങൾ, തത്സമയ ഡെമോകൾ, കലിഗ്രഫി പ്രദർശനം എന്നിവയ്ക്ക് പുറമേ സംഗീതജ്ഞൻ ഭരത് സുന്ദറിന്റെ സംഗീതസായാഹ്നം, ശ്രീജ രാജേന്ദ്രന്റെ സിത്താർ കച്ചേരി, വിവിധ ലിപികൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിച്ച് സ്ത്രീ-പുരുഷ മോഡലുകൾ അണിനിരക്കുന്ന ഫാഷൻ ഷോ, 50 രൂപ മുതൽ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന വൈവിധ്യമാർന്ന ഫൗണ്ടൻ പേനകളുടെ പ്രദർശനവും വിൽപ്പനയും തുടങ്ങിയവ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. മലയാളം, ദേവനാഗരി, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, ഹീബ്രൂ, ഇറാനി, കൊറിയൻ തുടങ്ങി ലോകത്തെ വിവിധ ഭാഷകളിലുള്ള നൂറ്റിയമ്പതോളം കലിഗ്രഫി രചനകൾ പ്രദർശിപ്പിക്കും.


പ്രശസ്ത സാഹിത്യകാരൻ ജി. വിവേകാനന്ദന്റെ സ്മരണക്കായി ടൈപ്പോഗ്രഫി സൊസൈറ്റി ഒഫ് ഇന്ത്യയും കചടതപ ഫൗണ്ടേഷനും ചേർന്ന് മുപ്പതുവയസ്സിൽ താഴെയുള്ളവരുടെ മികച്ച കലിഗ്രഫി രചനയ്ക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ആഗസ്ത് 15 മുതൽ ഔദ്യോഗിക വെബ്‌സൈറ്റായ https://kachatathapa.com വഴി രജിസ്റ്റർ ചെയ്യാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home