ചാന്ദ്ര പര്യവേക്ഷണം: നാസയുടെ മൂൺ ബേസ് പദ്ധതിയിൽ പങ്കാളിയാകാൻ ഐഎസ്ആർഒയ്ക്ക് ക്ഷണം

Image Credit : X / BharatTechIND
ന്യൂഡൽഹി : നാസയുടെ ചാന്ദ്ര ഗവേഷണ പദ്ധതിയിൽ പങ്കാളിയാവാൻ ഐഎസ്ആർഒക്ക് ക്ഷണം. ചാന്ദ്ര പര്യവേക്ഷണത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് എംബസി പ്രസ്താവനയിൽ വ്യക്തമാക്കി. ആഗസ്റ്റ് 5-6 തീയതികളിൽ ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നടന്ന ഇന്ത്യ-യുഎസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ ഒമ്പതാമത് യോഗത്തിനിടെയാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചത്.
ആർട്ടെമിസ് പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നാസയുടെ ഉദ്യമമാണ് മൂൺ ബേസ് പ്രോഗ്രാം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ബഹിരാകാശയാത്രികർക്ക് താമസിക്കാനും ജോലി ചെയ്യാനും പര്യവേക്ഷണം നടത്താനുമുള്ള ആദ്യ ഇടമാണിത്.
മനുഷ്യരെ ഉൾപ്പെടുത്തിയും അല്ലാതെയും നാസയും അതിന്റെ പങ്കാളികളും ചേർന്ന് മൂൺ ബേസിൽ പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കും. ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണത്തിന് തയ്യാറെടുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ടാവും.










0 comments