മിസൈലും ഡ്രോണും തടഞ്ഞു

കുവൈത്ത് സിറ്റി : തങ്ങളുടെ വ്യോമാതിർത്തിയിലേക്കെത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി കുവൈത്ത് സായുധസേന ജനറൽ സ്റ്റാഫ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ആക്രമണങ്ങൾ തടഞ്ഞതിന്റെ ഭാഗമായുണ്ടായതാണെന്നും ഞായർ പുലർച്ചെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു.
മിസൈലും ഡ്രോണും എവിടെനിന്നാണ് എത്തിയതെന്നതടക്കമുള്ള വിവരങ്ങളോ, എത്ര എണ്ണം തടഞ്ഞെന്നതോ, ആളപായമോ നാശനഷ്‌ടമോ ഉണ്ടായിട്ടുണ്ടോയെന്ന വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ-്‌ക്ക് അറിയിക്കുമെന്നും സായുധസേന ജനറൽ സ്റ്റാഫ് വ്യക്തമാക്കി.










0 comments