പ്രതിരോധ സഹകരണം ശക്തമാക്കാൻ കുവൈത്തും ചൈനയും

കുവൈത്ത് സിറ്റി : പ്രതിരോധ, സുരക്ഷ മേഖലകളിൽ ചൈനയുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുള്ള മെഷാൽ അൽ സബാഹ്. പരസ്‌പര ബഹുമാനം, ക്രിയാത്മകമായ സംഭാഷണം, മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയെന്ന പൊതുലക്ഷ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉഭയകക്ഷി ബന്ധം മുന്നേറുന്നത്. പ്രതിരോധ, സുരക്ഷ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് കൂടുതൽ കരുത്ത് പകരുന്നതായും അദ്ദേഹം പറഞ്ഞു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്ഥാപക ദിനത്തിന്റെ 99–-ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെയ്ഖ് അബ്ദുള്ള.
കുവൈത്ത് സൈനിക മേധാവിയുടെ പ്രതിനിധിയും ആർട്ടിലറി വിഭാഗം കമാൻഡറുമായ ബ്രിഗേഡിയർ ജനറൽ ഫൈസൽ അൽ അജീൽ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചൈനീസ് എംബസിയിലെ സൈനിക അറ്റാഷെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തിപ്പെടുകയാണെന്ന് വ്യക്തമാക്കി. സംയുക്ത പ്രതിരോധ കരാറുകൾ ഫലപ്രദമായി നടപ്പാക്കാനും ഭാവിയിൽ സൈനിക -പ്രതിരോധ സഹകരണം കൂടുതൽ വിപുലീകരിക്കാനുമുള്ള ചൈനയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.










0 comments