കല ട്രസ്റ്റ് പുരസ്‌കാര വിതരണം ആഗസ്‌ത് 24ന്

കണ്ണൂർ : കല കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് കേരളത്തിൽ നേതൃത്വം നൽകുന്ന കുവൈത്ത് കല ട്രസ്റ്റിന്റെ പുരസ്‌കാരം നടൻ ഇന്ദ്രൻസിന് ആഗസ്‌ത് 24ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. അരലക്ഷം രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് സമ്മാനിക്കുക. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കല ട്രസ്റ്റ് ചെയർമാൻ എ കെ ബാലൻ എന്നിവരും പങ്കെടുക്കും. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ 60 വിദ്യാർഥികൾക്ക് 7500 രൂപ വീതം എൻഡോവ്മെന്റും ഷീൽഡും ചടങ്ങിൽ വിതരണം ചെയ്യും. കുവൈത്ത് കല ട്രസ്റ്റ് കുടുംബസംഗമവും ഇതോടനുബന്ധിച്ച് നടക്കും.
പുരസ്‌കാര വിതരണ ചടങ്ങിന്റെ സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ എ കെ ജി ഹാളിൽ നടന്നു. സിപിഐ എം ജില്ല സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. യോഗത്തിൽ കല ട്രസ്റ്റ് സെക്രട്ടറി സുദർശനൻ കളത്തിൽ, പ്രശാന്ത് കൂട്ടാമ്പള്ളി, ഓർച്ച കണ്ണൻ, സണ്ണി ഷൈജേഷ് തുടങ്ങിയവർ സംസാരിച്ചു. കെ വി സുമേഷ് എംഎൽഎ ചെയർമാനും സി എച്ച് സന്തോഷ് കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.










0 comments