ad
Deshabhimani

ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോൾ രാജ്യദ്രോഹികളാകും; വിദ്യാർഥിപ്രക്ഷോഭത്തിന് പിന്തുണയുമായി ഷൈൻ ടോം ചാക്കോ

Shine tom chacko.jpg
വെബ് ഡെസ്ക്

Published on Jul 24, 2026, 05:12 PM | 1 min read

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിപ്രക്ഷോഭത്തിന് പിന്തുണ അർപ്പിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഭരണസംവിധാനത്തിൽ എതിർപ്പുള്ളവരാണ് ശബ്ദമുയർത്തുന്നത്. അവരെ അടിച്ചമർത്തുന്നത് ജനാധിപത്യപരമല്ല.


ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോൾ രാജ്യദ്രോഹികളാക്കി മാറ്റുന്ന നാടായി ഇത് മാറി. ആർക്കും അവരുടെ അഭിപ്രായം പറയാം. അതിനുള്ള സ്വാതന്ത്ര്യമാണ് 1947 ൽ നമുക്ക് ലഭിച്ചത്.


ഡൽഹിയിലെ കാര്യം മാത്രമല്ല, ലോകത്ത് എവിടെ ആണെങ്കിലും താൻ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരുടെ കൂടിയാണെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിപ്രക്ഷോഭത്തിന് പിന്തുണ നൽകിയത്.


ടെലിവിഷൻ താരമായ രഞ്ജിനി ഹരിദാസ് ഡൽഹിയിൽ സമരക്കാർക്കൊപ്പമാണ്. നടൻ മമ്മൂട്ടി, മോഹൻലാലിൻറെ മകളും നടിയുമായ വിസ്മയ മോഹൻലാൽ, ടോവിനോ തോമസ്, നീരജ് മാധവ്, ഹാഷിർ, സിജു സണ്ണി, അഭിരാമി തുടങ്ങിയ താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രക്ഷോഭത്തിന്‌ പിന്തുണ അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home