ad
Deshabhimani

കുവൈത്ത് വ്യോമപാത തുറന്നു; വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും

Kuwait .jpg
വെബ് ഡെസ്ക്

Published on Apr 24, 2026, 06:46 AM | 1 min read

കുവൈത്ത് സിറ്റി: ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്തിന്റെ വ്യോമപാത വീണ്ടും തുറന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. മേഖലയിലെ സംഘർഷത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത്.


അന്താരാഷ്ട്ര ഏജൻസികളുമായി ഏകോപനം നടത്തി ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയ ശേഷമാണ് തീരുമാനമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് ഹമൂദ് അൽ-മുബാറക് അൽ-സബാഹ് വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണതോതിൽ ഉടൻ പുനരാരംഭിക്കില്ല.


ഘട്ടംഘട്ടമായും നിയന്ത്രിത രീതിയിലുമായിരിക്കും സർവീസുകൾ ക്രമീകരിക്കുക. ആദ്യഘട്ടത്തിൽ നിശ്ചിത റൂട്ടുകളിലേക്ക് മാത്രമായിരിക്കും വിമാനങ്ങൾ പറക്കുക. തുടക്കത്തിൽ ടെർമിനൽ 4, 5 ടെർമിനലുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ.


സുരക്ഷാ സജ്ജീകരണങ്ങളും പ്രവർത്തനക്ഷമതയും വിലയിരുത്തിയ ശേഷം വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ അനുവദിക്കും. ഉയർന്ന അന്താരാഷ്ട്ര സുരക്ഷാ നിലവാരം ഉറപ്പാക്കുന്നതിനായി ഓരോ ഘട്ടത്തിലും കർശനമായ നിരീക്ഷണം ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.


വ്യോമപാത തുറന്നെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകാൻ ഇനിയും കൂടുതൽ സമയമെടുക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home