കുവൈത്ത് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു

കുവൈത്ത് സിറ്റി: സാങ്കേതിക പ്രശ്നങ്ങൾ മൂലം താൽക്കാലികമായി അടച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. ശനി രാവിലെ 8.55-ന് റൺവേയിൽ ചെറിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനത്താവളം അടച്ചതെന്ന് അധികൃതർ അറിയിച്ചു.
തകരാറിന്റെ പശ്ചാത്തലത്തിൽ, കുവൈത്തിലിറങ്ങേണ്ട മൂന്ന് വിമാനങ്ങൾ അയൽരാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു. കൂടാതെ, ഇവിടെനിന്ന് പുറപ്പെടേണ്ട വിമാനങ്ങൾക്കും താമസം നേരിട്ടു. അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ പരിശോധനകളും പരിഹാര നടപടികളും സ്വീകരിച്ചശേഷം, പകൽ 10.25 മുതൽ പ്രവർത്തനം സാധാരണ നിലയിലായി. വിമാനത്താവളം റൺവേ സംബന്ധിച്ച സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻഗണനയാണെന്നും ഇത്തരം അനിയന്ത്രിത സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.










0 comments