ഇസ്രയേൽ പിടിച്ചെടുത്ത ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിൽ കുവൈത്ത് ആക്ടിവിസ്റ്റുകളും

കുവൈത്ത് സിറ്റി : ഗാസയിലെ ഉപരോധത്തിനെതിരെ സമാധാന ദൗത്യവുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയിലുണ്ടായിരുന്ന രണ്ട് കുവൈത്ത് ആക്ടിവിസ്റ്റുകളെ ഇസ്രയേൽ നാവികസേന പിടികൂടി. ഖാലിദ് മുസൈദ് അൽ അബ്ദുൽ ജാദർ, അബ്ദുല്ല മുബാറക് അൽ മുതാവ എന്നിവരാണ് തടങ്കലിലായത്.
ഗാസ തീരം ലക്ഷ്യമിട്ട് പുറപ്പെട്ട ഫ്ലോട്ടിലയിലെ ഭൂരിഭാഗം ബോട്ടുകളും ഇസ്രായേൽ സൈന്യം പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ആക്ടിവിസ്റ്റുകൾ ഇപ്പോഴും ഇസ്രയേൽ തടങ്കലിലാണെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു.
“ഞങ്ങളുടെ യാത്ര പൂർണ്ണമായും സമാധാനപരമായിരുന്നു. ഗാസയിലെ ഉപരോധം നീക്കുക മാത്രമാണ് ലക്ഷ്യം. എങ്കിലും അധിനിവേശ സൈന്യം എന്നെ പിടികൂടി,” എന്ന് ഖാലിദ് മുസൈദ് അൽ അബ്ദുൽ ജാദർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
“സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് ഞങ്ങൾ കൊണ്ടുപോയത്. എന്നാൽ ദുഃഖകരമായി, ഇസ്രയേൽ സൈന്യം എന്നെ തടങ്കലിലാക്കി,” എന്നും അബ്ദുല്ല മുബാറക് അൽ മുതാവ വ്യക്തമാക്കി.
ഇരുവരുടെയും മോചനത്തിനായി കുവൈത്ത് സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് അവർ വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു.










0 comments