കുദു–കേളി സഫാ മക്കാ കപ്പ് : ഏഴാം വാരത്തിൽ വമ്പൻ വിജയവുമായി നാല് ടീമുകൾ

രത്നഗിരി റോയൽസിന്റെ ജുനൈദിന് സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി മെമന്റോ നൽകുന്നു
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ട് സഫാ മക്കാ കപ്പിന്റെ ഏഴാംവാരത്തിൽ നാല് മത്സരങ്ങൾ നടന്നു. സ്പാർകെൻസ് സിസി, എഫ്സിആർക്രിക്കറ്റ് ക്ലബ്, രത്നഗിരി റോയൽസ്, ഈഗിൾ സ്ട്രൈക്കേഴ്സ് ടീമുകൾ വിജയികളായി.
ആദ്യ മത്സരത്തിൽ സ്പാർകെൻസ് സിസി 36 റൺസിന് കേരള കിങ്സ് റിയാദിനെ പരാജയപ്പെടുത്തി. 19 റൺസും മൂന്ന് വിക്കറ്റും നേടിയ കിച്ചു മാൻ ഓഫ് ദ മാച്ചായി. രണ്ടാം മത്സരത്തിൽ എഫ്സിആർ ക്രിക്കറ്റ് ക്ലബ് 66 റൺസിന് ഒലയ്യ ക്രിക്കറ്റ് ക്ലബിനെ തോൽപ്പിച്ചു. 77 റൺസ് നേടിയ അസ്ലം മാൻ ഓഫ് ദ മാച്ചായി.
മൂന്നാം മത്സരത്തിൽ രത്നഗിരി റോയൽസ് പത്ത് വിക്കറ്റിന് കുദു നാഷണൽ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തി. 59 റൺസ് നേടിയ ജൂനൈദ് മാൻ ഓഫ് ദ മാച്ചായി. നാലാം മത്സരത്തിൽ ഈഗിൾ സ്ട്രൈക്കേഴ്സ് ഏഴ് വിക്കറ്റിന് ഡെസേർട്ട് ഡെമൺസിനെ തോൽപ്പിച്ചു. 38 റൺസ് നേടിയ ഷക്കീൽ മാൻ ഓഫ് ദ മാച്ചായി. നവാസ്, ഉനൈസ് ഖാൻ, ചാക്കോ, നംഷീർ, ഖൈസ്, ഷഫീഖ് മഞ്ചേരി, നഈമുദ്ദീൻ, റിജേഷ് എന്നിവർ അമ്പയർമാരായി.
24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബറിൽ നടക്കും.









0 comments