റിയാദില്‍ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ഷുഹൈബ്
റിയാദ്: റിയാദിലെ മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി. കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്‌ദുൾ റഷീദിന്റെ മകൻ ഷുഹൈബ് (33)ന്റെ മൃതദേഹമാണ് മുസാഹ്മിയയിലെ പൊതുശ്‌മശാനത്തിൽ ഖബറടക്കിയത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിൾ ഡോർ പിക്കപ്പ് വാഹനം മുസാഹ്മിയയിലെ അൽ- ബക്കറക് പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഷുഹൈബായിരുന്നു വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയുൾപ്പെടെ മൂന്നുപേർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
നിയമനടപടികൾ പൂർത്തിയാക്കിയശേഷമാണ് മൃതദേഹം ഖബറടക്കിയത്. ഖബറടക്കത്തിനും അനുബന്ധ നടപടിക്രമങ്ങൾക്കും കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ നേതൃത്വം നൽകി.










0 comments