കെകെടിഎം കോളേജ് അലുംനി ഓണാഘോഷം സെപ്തംബർ 20ന്

ദുബായ് : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് പൂർവ വിദ്യാർഥി സംഘടനയുടെ യുഎഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണാഘോഷം "കുഞ്ഞിക്കുട്ടൻസ് ഓണോത്സവം– 2026' സെപ്തംബർ 20-ന് അജ്‌മാൻ അൽ ജർഫിലെ തുംബൈ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച്ചുള്ള അക്കാഫ് ‘പൊന്നോണക്കാഴ്ച– 2026' വിജയിപ്പിക്കാനുള്ള ജനറൽ ബോഡി യോഗവും അന്നേ ദിവസം രാവിലെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിവിധ കലാ-സാംസ്കാരിക പരിപാടികൾ, കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വിനോദപരിപാടികൾ, ഓണസദ്യ എന്നിവയും ഒരുക്കും. പരിപാടിയുടെ ഒരുക്കത്തിനായി ബാബു ഡേവിസ്, വിജയകുമാർ മേനോൻ എന്നിവർ കൺവീനർമാരായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് ഷിബു വാഴൂർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി രമേഷ് നായർ സ്വാഗതവും ട്രഷറർ നിലേഷ് വിശ്വനാഥൻ നന്ദിയും പറഞ്ഞു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 0561619400, 0504558978.










0 comments