ad
Deshabhimani

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പാറയിടിഞ്ഞുവീണു: ഹിമാചലിൽ 13 മരണം

HIMACHAL CAR ACCIDENT
വെബ് ഡെസ്ക്

Published on Jul 24, 2026, 06:16 PM | 1 min read

ഷിംല: ഹിമാചൽ പ്രദേശിൽ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പാറയിടിഞ്ഞുവീണ് 13 പേർ മരിച്ചു. ചമ്പ ജില്ലയിലെ കില്ലാർ-ഉദയ്പൂർ റോഡിൽ കടു നല്ലയിലാണ് അപകടം. മരിച്ചവരിൽ ആറുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടെുന്നതായാണ് വിവരം.


കുള്ളുവിൽ നിന്നും കില്ലാറിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. പതിനഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ട് പേർ രക്ഷപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പ്രദേശത്തെ ഒരു വലിയ പാറയുടെ ഭാ​ഗം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.



പിന്നാലെ വാഹനത്തിൽ തീപടരുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ വളരെ ശ്രമകരമായാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്നും ആളുകളെ പുറത്തെടുത്തത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉദയ്പൂർ-കില്ലർ റോഡ് കഴിഞ്ഞ ദിവസം അടച്ചിരുന്നു. അതിനാൽ ടിണ്ടിയിൽ തങ്ങിയ ഇവർ ഇന്ന് പാത തുറന്നതോടെയാണ് യാത്ര പുനരാരംഭിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home