ad
Deshabhimani

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ല; സംരക്ഷിക്കാൻ കേന്ദ്രം, രാജിവയ്ക്കും വരെ സമരമെന്ന് സിജെപി

CJP Pradhan.jpg
വെബ് ഡെസ്ക്

Published on Jul 24, 2026, 06:23 PM | 1 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും മറ്റു പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കില്ലെന്ന് കേന്ദ്രസർക്കാർ. സിജെപി പ്രതിനിധികളും കേന്ദ്രസർക്കാരും ചേർന്ന് നടന്ന സമാധാന ചർച്ചകളിലും വിദ്യാഭ്യാസമന്ത്രിയുടെ രാജി മാത്രം കേന്ദ്രം അംഗീകരിച്ചിട്ടില്ല.


എന്നാൽ പ്രധാൻ രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് സിജെപിയുടെ നിലപാട്. വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്രം അനുകൂലമാണ്. വിദ്യാർഥികൾക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കൾ പറഞ്ഞു.


ചർച്ച നാളെ വീണ്ടുമുണ്ടാകുമെന്നും സിജെപി പ്രതിനിധികൾ അറിയിച്ചു. രാജ്യത്താകമാനം സമരങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടും കേന്ദ്രസർക്കാർ ധർമേന്ദ്ര പ്രധാന സംരക്ഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നത്തെ ചർച്ചയിൽ സമരാവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് സിജെപി നേതാക്കൾ പറഞ്ഞു.


രണ്ട് ആവശ്യങ്ങളിൽ കേന്ദ്രത്തിന് അനുകൂല നിലാപാടാണെന്നും എന്നാൽ പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ‌ തീരുമാനമായില്ലെന്നും ചർച്ചയ്ക്ക് ശേഷം പ്രതിനിധികൾ പറഞ്ഞു. രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയെ തകർച്ചയിലേക്ക് നയിച്ചയാളാണ് ധർമേന്ദ്ര പ്രധാൻ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home