ad
Deshabhimani

ഖസബ്–ബുഖ–സൊഹാർ; ഷട്ടിൽ സർവീസുമായി മുവാസലാത്ത്

oman bus
വെബ് ഡെസ്ക്

Published on Jun 11, 2026, 05:03 PM | 1 min read

മസ്‌കത്ത്‌ : യുഎഇയിൽ പ്രവേശിക്കാനുള്ള എൻട്രിവിസ കൈവശമില്ലാത്ത ഒമാൻ യാത്രക്കാർക്കായി ഖസബ്, ബുഖ, സൊഹാർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ഷട്ടിൽ ബസ് സർവീസുമായി മുവാസലാത്ത്. സേവനം 17 മുതൽ ആരംഭിക്കുമെന്ന്‌ മുസന്ദം ഗവർണറേറ്റ് അറിയിച്ചു. യുഎഇയിൽ പ്രവേശിക്കാതെ ബദൽ റൂട്ട് ആവശ്യമുള്ള യാത്രക്കാരെ ലക്ഷ്യംവച്ചാണ് സേവനം.


​പ്രഖ്യാപനമനുസരിച്ച്, ഖസബ്, ബുഖ, സൊഹാർ എന്നിവിടങ്ങൾക്കിടയിൽ റൂട്ട് പ്രവർത്തിക്കും. അംഗീകൃത സമയക്രമം അനുസരിച്ച് എല്ലാ ബുധനാഴ്ചയും റൗണ്ട് ട്രിപ്പ് യാത്ര ഷെഡ്യൂൾ ചെയ്യും. യാത്രക്കാർക്ക് ഖസബിലും ബുഖയിലും ബസിൽ കയറാം. സൊഹാറിലെ മുവാസലാത്ത് ബസ് സ്റ്റേഷനായിരിക്കും അവസാന ലക്ഷ്യസ്ഥാനം. ​ഒരുവശത്തേക്കുള്ള യാത്രയ്ക്ക്‌ ആറ്‌ റിയാലും മടക്കയാത്രയ്ക്ക്‌ 10 റിയാലുമാണ്‌ നിരക്ക്. യാത്രയ്‌ക്ക്‌ കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും മുവാസലാത്ത് ഔട്ട്‌ലെറ്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ബുക്കിങ്‌ സമയത്തുതന്നെ പണമടയ്ക്കുകയുംവേണം.്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home