എഐ സ്വാധീനം; ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് ഓപ്പൺഡോർ, ജോലി നഷ്ടപ്പെടുക 250 ജീവനക്കാര്‍ക്ക്

ന്യൂഡൽഹി : അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ടെക്നോളജി കമ്പനിയായ ഓപ്പൺഡോർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അറിയിച്ചു.
ഇതോടെ രാജ്യത്ത് ജോലി ചെയ്യുന്ന 250 ഓളം പേർക്ക് ജോലി നഷ്ടപ്പെടും. എഐ അധിഷ്ഠിത പ്രവർത്തന രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നിലവിലെ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനിയുടെ സിഇഒ കാസ് നെജാറ്റിയാൻ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി പറയുന്നത്. തങ്ങളുടെ ഉപഭോക്താക്കൾ അമേരിക്കയിലുള്ളവരാണെന്നും അതിനാൽ അവിടേക്ക് പൂർണമായും മാറുന്നുവെന്നും സന്ദേശത്തിൽ കാസ് നെജാറ്റിയാൻ വ്യക്തമാക്കി.
ഓപ്പൺഡോർ 2.0 എന്ന പദ്ധതിയുടെ ഭാഗമായി ഏതാനും മാസങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ചില ജോലികൾ യുഎസിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് മുഴുവനും മാറ്റുന്നതായി അറിയിച്ചിരിക്കുന്നത്. എഐയുടെ വരവോടെ ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവരടക്കം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.









0 comments