ad
Deshabhimani

സാംസങ്ങിന്റെ പുത്തൻ ഫോൾഡബിൾ ഫോണുകൾ ഉടൻ; പ്രീമിയം മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക്

Samsung

Photo:Samsung

വെബ് ഡെസ്ക്

Published on Jun 11, 2026, 06:48 PM | 1 min read

തിരുവനന്തപുരം : സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് സൂചന. സാംസങ്ങിന്റെ വരാനിരിക്കുന്ന പ്രമുഖ മോഡലുകളായ ഗാലക്സി Z ഫ്ലിപ്പ് 8, ഗാലക്സി Z ഫോൾഡ് 8 വൈഡ്, ഗാലക്സി Z ഫോൾഡ് 8 അൾട്ര എന്നീ മൂന്ന് ഫോണുകൾക്ക് ഇന്ത്യയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ ലഭിച്ചു. ഈ മാസം ജൂൺ 4നും 9നും ഇടയിലാണ് ഫോണുകൾ ബിഐഎസ് ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് വളരെ അടുത്തെന്ന വ്യക്തമായ സൂചന നൽകുന്നു.


ലണ്ടനിൽ ജൂലൈ 22ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ്ങിന്റെ പ്രശസ്തമായ ഗാലക്സി അൺപാക്ക്ഡ് ചടങ്ങിൽ വെച്ചാകും ഈ ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിക്കുക. ചടങ്ങിൽ പുതിയ ഫോൾഡബിൾ ഫോണുകൾക്ക് പുറമെ സാംസങ്ങിന്റെ പുതിയ സ്മാർട്ട് വാച്ചുകളും മറ്റ് ഗാലക്സി ഡിവൈസുകളും പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ബിഐഎസ് ലിസ്റ്റിംഗിൽ ഫോണുകളുടെ സാങ്കേതിക സവിശേഷതകൾ വ്യക്തമല്ലെങ്കിലും, വൺ യുഐ 9 അപ്‌ഡേറ്റും പ്രീമിയം പ്രൊസസ്സറുകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇതിൽ വൈഡ് മോഡലിന് സാധാരണ ഫോണുകളേക്കാൾ വീതിയേറിയ ഡിസ്‌പ്ലേയും അൾട്ര മോഡലിന് മികച്ച ക്യാമറ സംവിധാനവും ഉണ്ടായിരിക്കും.


ടെക് ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഗാലക്സി Z ഫ്ലിപ്പ് 8നെക്കുറിച്ചുള്ള ചില പ്രവചനങ്ങളാണ്. സാംസങ് നിർമി ക്കുന്ന അവസാനത്തെ ഫ്ലിപ്പ്-സ്റ്റൈൽ ഫോണായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇത്തരം ഫോണുകളുടെ നിർമാണച്ചെലവ് ഉയർന്നതാണെന്നതും വിപണിയിൽ വലിയ രീതിയിലുള്ള താല്പര്യം പ്രേക്ഷകർക്കിടയിൽ ഉണ്ടാകുന്നില്ലെന്നതുമാണ് കമ്പനിയെ ഇത്തരമൊരു ചിന്തയ്ക്ക് പ്രേരിപ്പിക്കുന്നത്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2027 മുതൽ സാംസങ് പുസ്തകം പോലെ തുറക്കാവുന്ന വലിയ ഫോൾഡ് ഫോണുകളിൽ മാത്രമാകും ശ്രദ്ധ കേന്ദ്രീകരിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home