ad
Deshabhimani

ഉത്തർപ്രദേശിൽ വസ്തു തർക്കത്തിന്റെ പേരിൽ വയോധികനെ ബന്ധുക്കൾ കൊലപ്പെടുത്തി

died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 05:30 PM | 1 min read

ബന്ദ : ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വസ്തു തർക്കത്തിന്റെ പേരിൽ വയോധികനെ കൊലപ്പെടുത്തിയതായി പരാതി. ആറ് പേർക്കെതിരെ കേസെടുത്തു. ബന്ധുക്കൾക്കിടയിൽ സിവിൽ കോടതിയിൽ നിലനിൽക്കുന്ന ഭൂമി തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് വയോധികന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. ആനന്ദ്പൂർ ഗ്രാമനിവാസിയായ നക്കിലാലിനെ തന്റെ വസതിയിൽ രാവിലെ 6.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഫത്തേപൂർ പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.


മൂർച്ചയുള്ള ആയുധംം കൊണ്ട് മുറിവുകളുണ്ടായതിന്റെ പാടുകൾ ശരീരത്തിൽ കണ്ടെത്തിയതായി എസ്പി പറഞ്ഞു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home