വി ഡി സതീശന്റെ മുഖംമൂടി കൂടുതൽ വെളിവാക്കപ്പെടുന്നു: ബിനോയ് വിശ്വം

തിരവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ അവകാശപ്പെടുന്ന നെഹ്‌റുവിയൻ സോഷ്യലിസ്റ്റിന്റെ മുഖംമൂടി ദിനംപ്രതി കൂടുതൽ വെളിവാക്കപ്പെടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനത്തിനെതിരെ നയപ്രഖ്യാപനത്തിലോ ധവളപത്രത്തിലോ പരാമർശിക്കാൻ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ടാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ച പിഎം ശ്രീ പദ്ധതി ഏതെങ്കിലും വിധത്തിൽ തിരികെ എത്തിക്കാനാണ് കോൺഗ്രസും മുസ്ലിംലീഗും അടങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ കരുനീക്കം.
സംഘപരിവാറിന്റെ ഉന്നത വിദ്യാഭ്യാസ- നിയമരംഗങ്ങളിലെ ഉപദേഷ്ടാക്കളെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ അവരോധിക്കാൻ പുതിയ സർക്കാർ കാണിക്കുന്ന അത്യുത്സാഹം മികച്ച ‘വിസ്മയം' തന്നെ. വർഷങ്ങൾക്കു മുമ്പ് ഗോൾവാൾക്കറുടെ ചിത്രത്തിനു മുമ്പിൽ തിരികത്തിച്ച് കൈകൂപ്പിനിന്ന ആളിൽനിന്ന് നെഹ്‌റുവിയൻ സോഷ്യലിസ്റ്റിലേക്കുള്ള ദൂരം വി ഡി സതീശൻ കണക്കാക്കുന്നതിനേക്കാൾ ഏറെ കൂടുതലാണെന്നും ബിനോയ് വിശ്വം പ്രസ്‌താവനയിൽ പറഞ്ഞു.










0 comments