ഖരീഫ് സീസണിൽ റെക്കോർഡ് യാത്രക്കാരുമായി ഒമാൻ എയർ

മസ്‌കത്ത് : ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഖരീഫ് സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും തിരക്കേറിയ വിമാന കമ്പനിയായി മാറി. ജൂൺ ആദ്യം മുതൽ ആഗസ്ത് അവസാനം വരെ 200,000-ത്തിലധികം യാത്രക്കാരാണ് ഒമാൻ എയറിൽ സലാലയിലെത്തിയത്. 2024-നെ അപേക്ഷിച്ച് 15 ശതമാനം അധികമാണിത്. ഒമാന്റെ ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനും ആഭ്യന്തര യാത്ര എളുപ്പവും ആകർഷകവുമാക്കുന്നതിനുമുള്ള എയർലൈനിന്റെ പ്രതിബദ്ധതയെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ മുന്നേറ്റം.
വിമാനങ്ങളുടെ എണ്ണം 14 ആയി വർദ്ധിപ്പിച്ചതും 75 ശതമാനം വരെ ശേഷി വർദ്ധിപ്പിക്കാൻ ഒമാൻ എയറിനെ പ്രാപ്തമാക്കിയ വൈഡ്‌ബോഡി വിമാനങ്ങളുടെ വിന്യാസവുമായിരുന്നു ഇതിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ദോഫാർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഖരീഫ് ദോഫാർ ഫെസ്റ്റിവലിന്റെ സ്പോൺസർഷിപ്പിലൂടെ ഒമാൻ എയർ മേഖലയ്ക്കുള്ള പിന്തുണ ശക്തിപ്പെടുത്തി.









0 comments