ഖരീഫ് സീസൺ ആഘോഷമാക്കാൻ ദോഫാറിലേക്ക് വിനോദസഞ്ചാരികൾ

khareef season
വെബ് ഡെസ്ക്

Published on Jul 31, 2025, 03:09 PM | 1 min read

സലാല : ഖരീഫ് സീസണിൽ ദോഫാർ വിലായത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക്. സലാലയിൽ എത്തുന്നവരുടെ എണ്ണത്തിലെ വർദ്ധനവ് വ്യാപാര, വാണിജ്യ കേന്ദ്രങ്ങളിലെ കച്ചവടം വർധിക്കുന്നതിനും കാരണമാകുന്നു. ടൂറിസം മേഖലയിലെ ഉണർവ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും റീട്ടെയിൽ ഹോസ്പിറ്റാലിറ്റി മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പരമ്പരാഗത വിപണികളിലും മാളുകളിലും ടൂറിസ്റ്റുകൾ കൂടുതലായി എത്തുന്നുണ്ട്. ഒമാന്റെ തനത് കരകൗശല വസ്തുക്കളുടെയും പ്രാദേശിക പലഹാരങ്ങളുടെയും വിപണി ഉയർന്നു. അതോടൊപ്പം റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, വിനോദ സേവനങ്ങൾ എന്നിവയ്ക്കും ഉയർന്ന ഡിമാൻഡുണ്ട്.


ഒമാനി ഹൽവ നിർമാണവും വില്പനയും സജീവമായി തുടരുന്നുണ്ട്. സലാല ഖരീഫ് സീസണിൽ പരമ്പരാഗത കച്ചവടങ്ങൾ വലിയ തോതിൽ വർധിച്ചു. ധാരാളം സന്ദർശകർ എത്തുന്നതിനാൽ കരകൗശല വസ്തുക്കൾ, പ്രാദേശിക പലഹാരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുന്തിരിക്കം, ഈന്തപ്പഴം എന്നിവയുടെയെല്ലാം വിൽപ്പന കുതിച്ചുയർന്നു. പൈതൃകത്തിന്റെയും ആധുനികതയുടെയും മിശ്രിതമാണ് ഈ മാർക്കറ്റ്. പരമ്പരാ​ഗത ഒമാനി വസ്ത്രം, സുഗന്ധ ദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ, സുവനീറുകൾ മുതലായവയും ഇവിടെ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home