ഖരീഫ് സീസൺ: സന്ദർശകരുടെ എണ്ണം 2 ശതമാനം വർധിച്ചു

മസ്‌കത്ത് : ദോഫാറിലെ ഖരീഫ് സീസണിൽ ആഗസ്ത‌് അവസാനത്തോടെ 10 ലക്ഷത്തിലധികം സന്ദർശകർ എത്തിയതായി റിപ്പോർട്ട്. 2025 ജൂൺ 21നും ആഗസ്‌ത് 31നും ഇടയിൽ മൊത്തം സന്ദർശകരുടെ എണ്ണം ഏകദേശം 10,27,255 ആയി. 2024ലെ ഇതേ കാലയളവിൽ 10,06,635 സന്ദർശകർ ആണ് എത്തിയത്. സന്ദർശകരുടെ എണ്ണം രണ്ടു ശതമാനം വർധിച്ചതായും റിപ്പോർട്ടിലുണ്ട്.
ഒമാനി സന്ദർശകരുടെ എണ്ണ ത്തിൽ ഗണ്യമായ വർധനയുണ്ടായി. ഇത് 71.5 ശതമാനം വർധിച്ച് 7,34,225 ആയി. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ആകെ 1,79,246 ആയി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 1,13,784 സന്ദർശകരും ഇക്കാലയളവിൽ എത്തി. യാത്രാ രീതികളുടെ കാര്യത്തിൽ 2,51,064 സന്ദർശകർ വിമാനമാർഗമാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയത്. 7, 76, 191 പേർ കരമാർഗമെത്തി. 2024 ആഗസ്ത് അവസാന ത്തോടെ കരമാർഗം എത്തിയവ രുമായി താരതമ്യപ്പെടുത്തു മ്പോൾ 1.3 ശതമാനം കുറവ് രേഖ പ്പെടുത്തി. അതേസമയം, ആഗസ്റ്റിൽ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടായി. ആഗസ്ത‌് ഒന്നിനും 31നും ഇടയിൽ 5,85,155 സന്ദർശകർ ഖരീഫ് സീസൺ ആസ്വദിക്കാൻ ദോഫാറിലെത്തി.









0 comments