ഖരീഫ് സീസൺ: സലാല വിമാനത്താവളം വഴി 6,87,000 യാത്രക്കാർ

മസ്‌കത്ത് : ഈ വർഷത്തെ ഖരീഫ് സീസണിൽ ജൂൺ ഒന്നുമുതൽ ആഗസ്‌ത് 31 വരെ സലാല വിമാനത്താവളം 6,87,000 യാത്രക്കാരെ കൈകാര്യം ചെയ്തതായി റിപ്പോർട്ട്. 5148 വിമാനം വിമാനത്താവളം വഴി കടന്നുപോയി. ആകെ 3,55,045 യാത്രക്കാരും 2561 വിമാനങ്ങളും എത്തിച്ചേർന്നു. മുൻ വർഷത്തേക്കാൾ നാലുശതമാനം വർധനയാണിത്.
സീസൺ പുരോഗമിക്കുന്നതിനനുസരിച്ച് യാത്രക്കാരുടെ ഗതാഗതം കുത്തനെ വർധിച്ചു. ജൂൺ–92,735, ജൂലൈ–2,36,088, ആഗസ്‌ത്–3,57,985 എന്നിങ്ങനെയാണ് യാത്രക്കാർ. ജൂൺ–957, ജൂലൈ–1854, ആഗസ്‌ത്–2337 വിമാനവും വിമാനത്താവളത്തിലൂടെ കടന്നുപോയി. വ്യോമയാനവും ടൂറിസവും തമ്മിലുള്ള അടുത്ത ബന്ധമാണ് ഈ കണക്കുകൾ കാണിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. സീസണിലെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് വ്യോമയാന കാര്യക്ഷമതയും ശേഷിയും മെച്ചപ്പെടുത്തുന്നത് തുടരേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി അറിയിച്ചു.









0 comments