ad
Deshabhimani

വേനൽത്തുമ്പികൾ ക്യാമ്പ് സമാപിച്ചു

venalthumpi camp
വെബ് ഡെസ്ക്

Published on Aug 19, 2025, 04:53 PM | 1 min read

അബുദാബി : കേരള സോഷ്യൽ സെന്റർ അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനലവധിക്യാമ്പിന് ആകർഷകമായ സമാപനം. രക്ഷിതാക്കളും സംഘാടകരും അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രയോടും ക്യാമ്പിലെ കൊച്ചു കുട്ടുകാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ പരിപാടികളോടും കൂടിയായിരുന്നു വേനൽ തുമ്പികൾ സമാപിച്ചത്.


സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് മനോജ് ടി കെ അധ്യക്ഷനായി. ക്യാമ്പിന് നേതൃത്വം നൽകിയ നാടക കലാകാരൻ അഡ്വ പ്രദീപ് പാണ്ടനാട് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ലതീഷ് ശങ്കർ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.


venalthumpi camp


സെന്റർ വനിതാ വിഭാഗം കമ്മിറ്റി അംഗം പ്രീത നാരായണൻ, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ബഷീർ കെ വി, യുവകലാസാഹിതി പ്രസിഡന്റ് രാകേഷ് , ഫ്രണ്ട്സ് എ ഡി എം എസ്സ്‌ പ്രസിഡന്റ് ഗഫൂർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ കീഴിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിന്റെ ഫല പ്രഖ്യാപനം ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി നിർവഹിച്ചു. ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും കായികവിഭാഗം സെക്രട്ടറി റഷീദ് അയിരൂർ നന്ദിയും രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home