ad
Deshabhimani

കേരള സോഷ്യൽ സെന്റർ; ടി കെ മനോജ് പ്രസിഡന്റ്, സജീഷ് നായർ ജനറൽ സെക്രട്ടറി

abudhabi social centre

സജീഷ് നായർ, മനോജ് ടി കെ , അനീഷ് ശ്രീദേവി

വെബ് ഡെസ്ക്

Published on Jul 31, 2025, 10:05 PM | 1 min read

അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയുടെ 53-ാമത് വാർഷിക ജനറൽ ബോഡിയോഗം 2025 - 2026 പ്രവർത്തനവർഷത്തെ ഭരണസമിതിയെ തെരഞ്ഞെടുത്തു. സെന്റർ പ്രസിഡന്റ് എ കെ. ബീരാൻകുട്ടി അധ്യക്ഷനായി. ആക്ടിങ്ങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ വാർഷിക റിപ്പോർട്ടും ട്രഷറർ വിനോദ് പട്ടം വരവ് ചെലവ് കണക്കുകളും ഓഡിറ്റർ സി കെ ബാലചന്ദ്രൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കെ സത്യൻ, അച്യുത് വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി പ്രതിനിധികളായ ഡോ. ജമീൽ അൽ ഹലവി, അബ്ദുള്ള അഹ്മദ്, മുഹമ്മദ് അൽ മുഹൈരി എന്നിവർ നിരീക്ഷകരായി പങ്കെടുത്തു. അബ്ബാസ് മൗലവി യിരുന്നു പരിഭാഷകൻ. മനോജ് ടി കെ (പ്രസിഡന്റ്), ആർ ശങ്കർ (വൈസ് പ്രസിഡന്റ്സ), സജീഷ് നായർ (ജനറൽ സെക്രട്ടറി), അനീഷ് ശ്രീദേവി (ട്രഷറർ) എന്നിവരെ ഭാരവാഹികളായും ജയൻ ടി കെ, ഷബീർ നാസർ, പുന്നൂസ് ചാക്കോ, ഹാരിസ് ടി എച്ച്, സ്മിത ധനേഷ്, നിഖിൽ ഹുസ്സൈൻ, സിദ്ദീഖ് മുഹമ്മദ്, റഷീദ് അയിരൂർ, സിറാജുദ്ദീൻ, സന്തോഷ് ചാലിശശ്ശേരി, അച്യുത് വേണുഗോപാൽ, രാജു ജി. മടവൂർ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home