ad
Deshabhimani

കേരള സോഷ്യൽ സെന്റർ വേനൽ തുമ്പികൾ 2025ന് തുടക്കം

kerala social centre
വെബ് ഡെസ്ക്

Published on Aug 02, 2025, 02:00 PM | 1 min read

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന 'വേനൽ തുമ്പികൾ 2025' നു തുടക്കം. 25 വർഷക്കാലമായി നാടൻകലാ - നാടകരംഗത്ത് പ്രവർത്തിച്ചു വരുന്ന അഡ്വ പ്രദീപ് പാണ്ടനാട്, എഐ റോബോട്ടിക് രംഗത്തെ യുവപ്രതിഭ റൗൾ ജോൺ അജു എന്നിവർ ചേർന്നാണ് ഈ വർഷത്തെ ക്യാമ്പ് നയിക്കുന്നത്.


ആ​ഗസ്ത് 17 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് ശനി, ഞായർ ഒഴികെയുള്ള ദിനങ്ങളിൽ രാത്രി ആറു മണിമുതൽ ഒൻപത് മണിവരെയാണ് നടക്കുക.

സെന്റർ പ്രസിഡന്റ് ടി കെ മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് റൗൾ ജോൺ അജു വേനൽത്തുമ്പികൾ ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ് ശങ്കർ ആർ, ട്രഷറർ അനീഷ് ശ്രീദേവി, ക്യാമ്പ് ഡയറക്ടർ ലതീഷ് ശങ്കർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, അസിസ്റ്റന്റ് ക്യാമ്പ് ഡയറക്ടർ പ്രിയ ബാലു, ബാലവേദി കമ്മിറ്റി അംഗം അധീന ഫാത്തിമ എന്നിവർ സംസാരിച്ചു.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് വേനൽ തുമ്പികൾ ഒരുക്കിയിരിക്കുന്നത്. ചിത്രരചന, ഗണിതം, ശാസ്ത്രം, നാടൻ പാട്ടുകൾ, കരകൗശല വസ്തുക്കളുടെ നിർമ്മാണം, എ ഐ, റോബോട്ടിക്‌സ്, കരാട്ടെ, കളരി, യോഗ എന്നിവയിലുള്ള പരിശീലനം ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും കലാവിഭാഗം സെക്രട്ടറി ഹാരിസ് ടി എച്ച് നന്ദിയും രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home