ad
Deshabhimani

കെഎസ്‍സി കലോത്സവം 2026

ksc kalotsavam

പാർവതി ശ്രീജിത്ത്, ആരാധ്യ നായർ, ദിക്ഷിത് മാധവ്, ഷാൻവിശ്രി വിജേഷ്, പ്രാർത്ഥന വിമൽ

വെബ് ഡെസ്ക്

Published on Feb 11, 2026, 04:48 PM | 1 min read

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച യുഎഇ തല കലോത്സവത്തിൽ കിഡ്സ്, ജൂനിയർ, സബ് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ദക്ഷിത് മാധവ്, ഷാൻവിശ്രീ വിജേഷ്, ആരാധ്യ നായർ എ കെ, പ്രാർത്ഥന വിമൽ നായർ, പാർവതി ശ്രീജിത്ത് എന്നിവർ വ്യക്തിഗത ചാമ്പ്യാന്മാരായി.


നിള, കല്ലായി, പമ്പ, പെരിയാർ, കബനി എന്നീ പേരുകളിലായി കേരള സോഷ്യൽ സെന്ററിന്റെ വിവിധ വേദികളിൽ നടന്ന കലോത്സവം 2026 സെന്റർ പ്രസിഡന്റ് ടി കെ മനോജ് ഉദ്ഘാടനം ചെയ്തു. അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ബഷീർ കെ.വി, യുവകലാസാഹിതി അബുദാബി പ്രസിഡന്റ് രാകേഷ് മൈലപ്രത്ത്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


യു എ ഇ യുടെ വിവിധ എമിറേറ്റുകളിൽ വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുത്തു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ആറ് വിഭാഗങ്ങളിലായി തരം തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ മത്സരവേദിയിൽ വെച്ച് തന്നെ നൽകി. ജനറൽ സെക്രട്ടറി സജീഷ് നായർ, കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസൈൻ, അസി. കലാവിഭാഗം സെകട്ടറി സ്മിത ധനേഷ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.


വിജയികൾ : പാർവതി ശ്രീജിത്ത് (സൂപ്പർ സീനിയർ), പ്രാർത്ഥന വിമൽ (സീനിയർ), ആരാധ്യ നായർ (സബ് ജൂനിയർ), ഷാൻവിശ്രി വിജേഷ് (ജൂനിയർ), ദിക്ഷിത് മാധവ് (കിഡ്സ്).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home