ad
Deshabhimani

അസൂയാവഹമായ വികസനങ്ങളുടെ റെക്കോർഡുമായി കേരളം മുന്നോട്ടു കുതിക്കുന്നു: കെ രാധാകൃഷ്ണൻ എംപി

samatha sammelanam
വെബ് ഡെസ്ക്

Published on Jan 13, 2026, 06:51 PM | 1 min read

ഷാർജ : പുരോഗതിയെ തടസപ്പെടുത്തുന്ന കേന്ദ്രത്തിന്റെ നീക്കങ്ങൾക്കിടയിലും ഇടതു സർക്കാർ നേടിയ വികസന മുന്നേറ്റം അസാമാന്യ വീക്ഷണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ആകെത്തുകയാണെന്നും വികസനത്തെ ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സമീപനം ശക്തമായിരുന്നിട്ടും വികസനത്തിന്റെ റെക്കോർഡുമായി കേരളം ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഒരു അത്ഭുതമായി മാറിയിരിക്കുകയാണെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ആലത്തൂർ എംപിയുമായ കെ രാധാകൃഷ്ണൻ പറഞ്ഞു. യുഎഇയിലെ കുന്നംകുളം നിവാസികളുടെ ഇടതുപക്ഷ സാംസ്കാരിക സംഘടയായ സമത കുന്നംകുളം സെൻട്രൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ മുഖ്യാതിഥിയായി. ലോക കേരളസഭ അംഗം ടി കെ അബ്ദുൾ ഹമീദ്, സമതയുടെ സെക്രട്ടറിയേറ്റ് അംഗം ഷാജൻ കുണ്ടുകുളം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രവാസികൾക്ക് വേണ്ടി സർക്കാർ ചെയ്യുന്ന ക്ഷേമനിധി, നോർക്ക കെയർ ഇൻഷുറൻസ്, ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബറും സംസാരിച്ചു.


സമത പ്രസിഡൻ്റ് സുഷിൽ കുമാർ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സൈഫുദ്ധീൻ സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം മണി ഉപ്പത്തിൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി എസ് സൈഫുദ്ധീൻ (സെക്രട്ടറി), കെ ആർ സുഷിൽ കുമാർ (പ്രസിഡൻ്റ്), വി എച്ച് നൗഷാദ് (ട്രഷറർ), എം സച്ചിൻ, എച്ച്‌ അനീഷ് (ജോയിൻ സെക്രട്ടറിമാർ), വി എ ആഷിക്ക്, എം ജെ നിബീഷ് (വൈസ് പ്രസിഡൻ്റ്മാർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home