ad
Deshabhimani

കെബിടി പത്താം വർഷത്തിലേക്ക്; പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

Kerala Brothers Taxi Welfare Association

നവാസ് സൈനു (പ്രസിഡന്റ്), സിബി വർഗീസ് (ജനറൽ സെക്രട്ടറി), കെ കെ മധു (ട്രഷറർ)

വെബ് ഡെസ്ക്

Published on Jul 09, 2026, 03:44 PM | 1 min read

കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെബിടി) പത്തു വർഷം പൂർത്തിയാക്കിയതിന്റെ ഭാ​ഗമായി ജൂൺ 20-ന് മംഗഫിലെ അൽ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെ 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അസോസിയേഷൻ പ്രസിഡന്റ് സതീഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി സിദ്ദിഖ് സൈനുദ്ദീൻ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.


ഇന്ത്യൻ എംബസി രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാക്കുന്നതിന് മികച്ച സേവനം കാഴ്ചവെച്ച കെ കെ മധുവിനെ ചടങ്ങിൽ ആദരിച്ചു. 2026ലെ ഇഫ്താർ കമ്മിറ്റി കൺവീനർ നവാസ് സൈനുവിനെയും ഓണാഘോഷ കമ്മിറ്റി കൺവീനർ വിജു പൗലോസിനെയും ആദരിച്ചു.


2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ഭാരവാഹികളായി നവാസ് സൈനു (പ്രസിഡന്റ്), സിബി വർഗീസ് (ജനറൽ സെക്രട്ടറി), കെ കെ മധു (ട്രഷറർ), ഉദയൻ പട്ടാമ്പി, സൈമൺ ജോസഫ് (വൈസ് പ്രസിഡന്റുമാർ), നഹാസ് നാസർ, ബാലു പൂശാരി (ജോയിന്റ് സെക്രട്ടറിമാർ), ഷമീർ പി വി (ജോയിന്റ് ട്രഷറർ), ദിലീപ് കുമാർ (ചാരിറ്റി കൺവീനർ), അഫ്സൽ അഷറഫ്, ഷജീബ് വേണാട്ട് (മീഡിയ കൺവീനർമാർ), ഗണേഷ് എസ് നായർ (സ്പോർട്സ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. സജോഷ്, മധു ഭക്തപ്രിയ, ഷുഹൈർ പയ്യോളി, ഉവൈസ്, രാജേഷ് അമ്പാടി, ദീപക്, മിഥുൻ, ബിജു വായ്പൂർ, ശ്യാം, ഡോണി, അനീഷ് ജോൺ, നൗഫൽ നിസാർ, അബ്ദുൽ സമദ്, അനസ്, ആന്റണി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ജീവൻ സാമുവൽ നന്ദി പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home