സൽമാൻ രാജാവിന്റെ അതിഥികളായി 1000 ഉംറ തീർഥാടകർ

മദീനയിലെത്തിയ ആദ്യ ഉംറ-മദീന സന്ദർശക സംഘം
ജിദ്ദ: സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥി സൽക്കാര പദ്ധതി പ്രകാരം ഈ വർഷം ആയിരം തീർഥാടകർ ഉംറയ്‌ക്കെത്തും. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഉംറ- മദീന സന്ദർശന സംഘം മദീനയിലെത്തി. 16 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 250 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്.
മദീനയിലെത്തിയ തീർഥാടകരെ സൗദി ഇസ്‌ലാമിക, ദഅ്‌വ, മാർഗനിർദേശ മന്ത്രാലയം അധികൃതർ സ്വീകരിച്ചു.
ഇന്തോനേഷ്യ, തിമോർ-ലെസ്റ്റെ, ഫിലിപ്പീൻസ്, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, വിയറ്റ്നാം, മ്യാൻമർ, ലാവോസ്, സിംഗപ്പൂർ, ചൈന, ജപ്പാൻ, കൊറിയ, ഹോങ്കോങ്, തയ്‌വാൻ, മംഗോളിയ എന്നീ രാജ്യത്തുനിന്നുള്ള തീർഥാടകരാണ് ആദ്യഘട്ടത്തിൽ എത്തിയത്.










0 comments