ഗതാഗത മേഖലയിൽ കുതിപ്പുമായി യുഎഇ; ഒരാഴ്‌ചയ്‌ക്കിടെ 7 പ്രധാന പദ്ധതി

ദുബായ്: രാജ്യത്തെ ഗതാഗത മേഖലയെ കൂടുതൽ ആധുനികവും കാര്യക്ഷമവുമാക്കുന്ന നിരവധി പദ്ധതികൾ കഴിഞ്ഞ ഒരാഴ-്‌ചയ-്‌ക്കിടെ നടപ്പാക്കിയതായി യുഎഇ. റോഡ് വികസനം, മെട്രോ വികസനം, നിർമിത ബുദ്ധി അധിഷ-്‌ഠിത ബസ് നിയന്ത്രണ സംവിധാനം, ഇത്തിഹാദ് റെയിൽ യാത്രാസർവീസ് എന്നിവ ഉൾപ്പെടെയുള്ള ഏഴ് പ്രധാന പദ്ധതികളാണ് വിവിധ എമിറേറ്റുകളിൽ പുരോഗമിക്കുന്നത്. യാത്രാസമയവും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം.
സെപ-്‌തംബർവരെ 28 കേന്ദ്രങ്ങളിൽ ആർടിഎ ഗതാഗത മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കും. എമിറേറ്റ്സ് റോഡിൽ രണ്ട് അധിക പാതകൾ, ബിസിനസ് ബേയിലെ ഗതാഗത പരിഷ-്‌കാരങ്ങൾ, റാസ് അൽ ഖോർ റോഡിലെ പ്രധാന ജങ്ഷനുകളുടെ നവീകരണം, സ-്‌കൂൾ മേഖലകളിലെ റോഡ് വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അൽ ഖവാനീജ് സ്ട്രീറ്റ്–അൽ അമാർദി സ്ട്രീറ്റ് ജങ്ഷനിൽ പുതിയ പാതയും അൽ മിസ്ഹാർ മേഖലയിലെ റോഡ് വീതികൂട്ടലും പദ്ധതിയുടെ ഭാഗമാണ്.
ദുബായിലെ പൊതുബസ് സർവീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ എഐ അധിഷ-്‌ഠിത നിയന്ത്രണ സംവിധാനവും നടപ്പാക്കി. 1100ൽ അധികം ബസുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന സംവിധാനം 26 വ്യത്യസ-്‌ത പ്രവർത്തന സാഹചര്യം കൈകാര്യം ചെയ്യും. ബസുകൾ സർവീസിലേക്ക് വിന്യസിക്കുന്ന സമയം ഒരു മിനിറ്റിൽ താഴെയായി കുറയുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ. ഷാർജയിൽ ഇത്തിഹാദ് റെയിൽ യാത്രാസ്റ്റേഷനിലേക്കുള്ള പ്രവേശന റോഡ് നിർമാണത്തിന്റെ ഭാഗമായി മ്ലൈഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന യൂണിവേഴ്സിറ്റി പാലത്തിന് സമീപത്തെ റോഡുകൾ ആഗസ്‌ത് 30 വരെ അടച്ചിരിക്കുകയാണ്. വാഹനയാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ജൂൺ 30-ന് ആരംഭിച്ച അബുദാബി–ഫുജൈറ ഇത്തിഹാദ് റെയിൽ യാത്രാസർവീസ് മികച്ച പ്രതികരണമാണ് നേടുന്നത്. ഭാവിയിൽ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കും. അബുദാബി–ഫുജൈറ യാത്ര, റോഡ് യാത്രയേക്കാൾ 35 മുതൽ 45 മിനിറ്റുവരെ സമയം ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. നേരിട്ടുള്ള ബസ് സർവീസ് ഇല്ലാത്തതിനാൽ പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്കും ഈ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.











0 comments