മലയാളി സമാജം "മുഖച്ഛായ' പ്രകാശിപ്പിച്ചു

'മുഖഛായ' ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക-്‌ടർ ടി പി സമാജം പ്രസിഡന്റ് സലിം ചിറക്കലിന് നൽകി പ്രകാശിപ്പിക്കുന്നു
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ മുഖപ്രസിദ്ധീകരണം ‘മുഖച്ഛായ’ പ്രകാശിപ്പിച്ചു. മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കലിനു നൽകി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക-്‌ടർ ടി പി അബൂബക്കർ പ്രകാശിപ്പിച്ചു. 30 വർഷത്തിനുശേഷമാണ് മുഖച്ഛായ വീണ്ടും പ്രകാശിപ്പിച്ചത്. 1983 ജൂണിൽ ത്രൈമാസികയായാണ് പ്രസിദ്ധീകരണം തുടങ്ങിയത്. കംപ്യൂട്ടറുകളോ മലയാളം ഫോണ്ടുകളുടെ ലഭ്യതയോ ഇല്ലാത്ത കാലത്ത് കൈയെഴുത്തായാണ് പ്രസിദ്ധീകരിച്ചത്. കാലക്രമേണ വാർഷികപ്പതിപ്പായി മാറി. എഴുത്തുകാരൻ കണിയാപുരം സൈനുദ്ധീൻ ജനറൽ സെക്രട്ടറിയായിരിക്കെയാണ് 1996 മാർച്ചിൽ മുഖച്ഛായയുടെ അവസാന ലക്കം പ്രസിദ്ധീകരിച്ചത്.
സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ ലിറ്റററി സെക്രട്ടറി മഹേഷ് എളനാട്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, സമാജം കോ ഓർഡിനേഷൻ ചെയർമാൻ ബി യേശുശീലൻ, വൈസ് ചെയർമാൻ എ എം അൻസാർ, സമാജം വൈസ് പ്രസിഡന്റ് ടി എം നിസാർ, മാഗസിൻ ചീഫ് എഡിറ്റർ കെ വി ബഷീർ എന്നിവർ സംസാരിച്ചു. സഹപത്രാധിപരായ ശ്രീജിത്ത് കുറ്റിക്കോലും മുഖചിത്രം തയ്യാറാക്കിയ ഉമേഷ് കാഞ്ഞങ്ങാടും ചടങ്ങിൽ പങ്കെടുത്തു. ദിയ ലക്ഷ-്‌മിയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ടി വി സുരേഷ-്‌കുമാർ സ്വാഗതവും ട്രഷറർ യാസിർ അറഫാത്ത് നന്ദിയും പറഞ്ഞു.
Caption: അബുദാബി മലയാളി സമാജത്തിന്റെ മുഖപ്രസിദ്ധീകരണമായ മുഖഛായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക-്‌ടർ ടി പി സമാജം പ്രസിഡന്റ് സലിം ചിറക്കലിന് നൽകി പ്രകാശിപ്പിക്കുന്നു










0 comments