കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം

അരുൺ , അപകടത്തിന്‍റെ സിസിടിവി ദൃശ്യം
താമരശ്ശേരി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം. ബൈക്ക് യാത്രികനായ വയനാട് നടവയൽ സ്വദേശി അരുൺ മരിച്ചത്. ദേശീയപാത 766 കോഴിക്കോട്-കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്ത് രാവിലെ ഒൻപതുമണിയോടെയായിരുന്നു അപകടം നടന്നത്.
നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു അരുൺ. അപകടത്തിൽ നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് ഗുരുതര പരിക്കേറ്റു. മനുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കത്ത് കമ്പനിയുടെ യോഗത്തിൽ പങ്കെടുക്കുവാൻ ഇതേ കമ്പനിയിലെ ജീവനക്കാരനായ മനു പോളിനൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.
വയനാടു ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കൈതത്തറയിൽ സജി-ഷീജ ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ: സോണിയ. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. സഹോദരൻ ആൻലിൻ.










0 comments