ad
Deshabhimani

ശ്രീലാൽ മുരളിക്ക് കേരള അസോസിയേഷൻ കുവൈത്തിന്റെ യാത്രയയപ്പ്

sreelal murali
വെബ് ഡെസ്ക്

Published on Aug 15, 2026, 02:11 PM | 1 min read

കുവൈത്ത് സിറ്റി : കേരള അസോസിയേഷൻ കുവൈത്തിന്റെ ദീർഘകാല നേതാവും ലോക കേരള സഭാംഗവുമായ ശ്രീലാൽ മുരളിക്ക് യാത്രയയപ്പ് നൽകി. ​കേരള അസോസിയേഷൻ കുവൈത്തിന്റെ ജനറൽ സെക്രട്ടറി, ജനറൽ കോർഡിനേറ്റർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്‌ ശ്രീലാൽ. ​അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ്‌ അധ്യക്ഷനായി.


ലോക കേരള സഭാംഗങ്ങളായ മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപ്പറമ്പിൽ, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അമൃത് സെൻ, ശൈലേഷ് കുമാർ, എക-്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ഷാജി രഘുവരൻ, ബേബി ഔസേഫ്, സ്റ്റെല്ലസ് ജോസഫ്, ബൈജു തോമസ്, അബ്ബാസിയ മേഖല കൺവീനർ സലിൽ മുഹമ്മദ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ, മുജീബ് മുഹമ്മദ്, ശ്രീഹരികുമാർ എന്നിവർ സംസാരിച്ചു. ​സംഘടനയുടെ ഉപഹാരം പ്രസിഡന്റ് ബിവിൻ തോമസ് സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതവും ട്രഷറർ കെ ജി അനിൽ നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home