ad
Deshabhimani

മ്യൂസിയം സന്ദർശിച്ച് കേരള വിഭാഗം ബാലവേദി കുട്ടികൾ

social club balavedi museum
വെബ് ഡെസ്ക്

Published on Aug 15, 2026, 02:14 PM | 1 min read

മസ്‌കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ബാലവേദിയുടെ നേതൃത്വത്തിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശിച്ചു. ബാലവേദിയിലെ 50 കുട്ടികളടങ്ങിയ സംഘമാണ് മ്യൂസിയം സന്ദർശിച്ചത്. ഒമാന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും വിവിധ കാലഘട്ടത്തിലൂടെയുള്ള രാജ്യത്തിന്റെ വളർച്ചയും അടുത്തറിയാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.


​മ്യൂസിയത്തിലെ വിവിധ ഗ്യാലറികളും ചരിത്രാവശിഷ്ടങ്ങളും പ്രദർശനങ്ങളും വീക്ഷിച്ചു. പുരാതനകാലംമുതൽ ആധുനിക കാലഘട്ടംവരെയുള്ള സാമൂഹിക, സാംസ-്‌കാരിക, സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന അനുഭവമായിരുന്നു സന്ദർശനം. കേരളവിഭാഗം കോ -കൺവീനർ ജഗദീഷ് കീരി, ബാലവേദി സെക്രട്ടറി റോഫിൻ ജോൺ, ജോയിന്റ് സെക്രട്ടറി ജൂമി സിയാദ് എന്നിവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home