ad
Deshabhimani

ഗാലെ ടെസ്റ്റിൽ വിചിത്ര റണ്ണൗട്ട്; ബൗളറുമായി കൂട്ടിയിടിച്ച് വീണ് ജയ്‌സ്വാൾ പുറത്ത്

Run Out

Photo:AP

വെബ് ഡെസ്ക്

Published on Aug 15, 2026, 02:36 PM | 1 min read

ഗാലെ : ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ പുറത്തായത് വിചിത്രമായ രീതിയിൽ. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ജയ്‌സ്വാൾ (32) നോൺ-സ്‌ട്രൈക്കർ എൻഡിൽ വെച്ച് ബൗളറുമായി കൂട്ടിയിടിച്ച് വീണതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തിലാണ് റണ്ണൗട്ടായത്.


ശ്രീലങ്കൻ സ്പിന്നർ കേശര നുവാന്ത എറിഞ്ഞ 11-ാം ഓവറിലായിരുന്നു സംഭവം. കെഎൽ രാഹുൽ അടിച്ച ഷോട്ട് തടയാൻ നോക്കിയ ബൗളർ നുവാന്തയുമായി കൂട്ടിയിടിച്ച് ജയ്‌സ്വാൾ പിച്ച് ബോക്സിൽ നിലത്തുവീഴുകയായിരുന്നു. ഇതിനിടയിൽ രാഹുൽ സിംഗിളിനായി ഓടി ക്രീസിൽ എത്തുകയും ചെയ്തു.


ജയ്‌സ്വാൾ തിരികെ ഓടാൻ ശ്രമിച്ചെങ്കിലും രണ്ട് ബാറ്റർമാരും ഒരുമിച്ച് ഒരേ എൻഡിൽ അകപ്പെടുകയായിരുന്നു. ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെല്ല വിക്കറ്റ് ഉറപ്പാക്കിയതോടെയാണ് നാടകീയ രംഗങ്ങൾക്ക് വിരാമമായത്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ നടക്കുന്ന ചരിത്രപരമായ 600-ാം ടെസ്റ്റിലാണ് ഈ അപൂർവ റണ്ണൗട്ട് സംഭവിച്ചത്.


ലങ്കൻ നായകൻ അപ്പീൽ പിൻവലിച്ച് ജയ്‌സ്വാളിനെ തിരികെ വിളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. ബൗളറുമായി കൂട്ടിയിടിച്ചാണ് ഇന്ത്യൻ ഓപ്പണർ നിലത്തുവീണത്. അതിനാൽ ലങ്കൻ നായകന് വേണമെങ്കിൽ അപ്പീൽ പിൻവലിക്കാമായിരുന്നു, എന്നാൽ അതുണ്ടായില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home