കേരള അസോസിയേഷൻ കുവൈത്തിന്റെ സിറ്റി മേഖലയ്ക്ക് പുതിയ നേതൃത്വം

ബിനുകുമാർ, എം രാജീവൻ
കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്തിന്റെ സിറ്റി മേഖലയുടെ സംഘടനാ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിനോദ് വലൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ, ട്രഷറർ കെ ജി അനിൽ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ മേഖലയുടെ സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരുംകാല പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബിനു കുമാറിനെ സിറ്റി മേഖല കൺവീനറായും എം രാജീവനെ ജോയിന്റ് കൺവീനറായും തെരഞ്ഞെടുത്തു.
ബിനു കുമാറും സജിനി വിനോദും സംസാരിച്ചു. പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നാണ് യോഗം സമാപിച്ചത്.










0 comments