ad
Deshabhimani

അബുദാബി - ദുബായ് പാർക്കിങ് സംവിധാനം ഏകീകരിക്കും

dubai parking ai
വെബ് ഡെസ്ക്

Published on Aug 15, 2026, 03:51 PM | 1 min read

ദുബായ് : അബുദാബിയിലെയും ദുബായിലെയും പാർക്കിങ് സേവനങ്ങൾ ഏകീകരിച്ച് ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാൻ പദ്ധതി. അബുദാബിയിലെ പൊതുപാർക്കിങ് സേവനങ്ങളുടെ പ്രധാന ഓപ്പറേറ്ററായ ക്യു മൊബിലിറ്റിയും ദുബായിലെ പാർക്കിങ് സേവനങ്ങളുടെ പ്രധാന ദാതാവായ പാർക്കിനും തമ്മിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ഇരുകമ്പനികളുടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. ഇതോടെ താമസക്കാർക്കും സന്ദർശകർക്കും ഏത് എമിറേറ്റിലാണെങ്കിലും ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലൂടെ പാർക്കിങ് സേവനങ്ങൾ ഉപയോഗിക്കാനും ഫീസ് അടയ്‌ക്കാനും സാധിക്കും.


പാർക്കിങ് സ്ഥലങ്ങളിലെ ഉപയോഗനില നിരീക്ഷിക്കൽ, ആവശ്യകത മുൻകൂട്ടി പ്രവചിക്കൽ, സേവനനിലവാരം മെച്ചപ്പെടുത്തൽ, പ്രവർത്തനക്ഷമത വർധിപ്പിക്കൽ തുടങ്ങിയവയ്ക്കായി നിർമിത ബുദ്ധി, ഡാറ്റ അനലിറ്റിക-്‌സ്‌ ഉൾപ്പെടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരീക്ഷണ പദ്ധതികളും നടപ്പാക്കും. വിവരസംരക്ഷണ നിയമങ്ങളും മറ്റ് അനുബന്ധ ചട്ടങ്ങളും പാലിച്ചായിരിക്കും വിവര കൈമാറ്റം.


പാർക്കിങ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് ഇരു എമിറേറ്റുകളിലെയും സ്മാർട്ട് മൊബിലിറ്റി സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ക്യു മൊബിലിറ്റി സിഇഒ മുഹമ്മദ് ഹുസൈൻ കർമസ്തജി പറഞ്ഞു. താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനൊപ്പം ഇരു പാർക്കിങ് സംവിധാനങ്ങൾ തമ്മിലുള്ള സഹകരണവും ശക്തമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ രണ്ട് വലിയ പൊതുപാർക്കിങ് സേവനദാതാക്കളെ ഒരുമിപ്പിക്കുന്ന കരാർ രാജ്യത്തെ പാർക്കിങ് മേഖലയിലെ തന്ത്രപ്രധാനമായ നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home