ad
Deshabhimani

കർണാടകയിൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ മൂന്നുപേരെ വെടിവെച്ചുകൊന്നു; സംഘർഷാവസ്ഥ

Firing

Representative Image | AI

വെബ് ഡെസ്ക്

Published on Aug 15, 2026, 03:52 PM | 1 min read

ബം​ഗളൂരു: കര്‍ണാടക വനത്തിൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ടു. ചാമരാജ്‌നഗര്‍ ജില്ലയിലെ ഹനൂരിലാണ് സംഭവം. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും കാവേരി വൈല്‍ഡ് ലൈഫ് സാങ്ച്വറി ഓഫീസ് അടിച്ചുതകര്‍ത്തു.


ആന്റണിസ്വാമി, പീറ്റര്‍, കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായിമൂന്ന് പ്ലാറ്റൂണ്‍ റിസര്‍വ് പൊലീസിനെ ഹനൂരില്‍ വിന്യസിച്ചു.


വന്യമൃ​ഗത്തെ വേട്ടയാടിയതിന് ആറം​ഗസംഘത്തെ പിടികൂടാൻ ശ്രമിക്കവെ തങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. പ്രത്യാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ കൊല്ലേ​ഗലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home