Deshabhimani

സമുദ്ര സുരക്ഷ: സഹകരണം തുടരാൻ ഇന്ത്യയും ഒമാനും

India-Oman

റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ അൽ റഹ്ബിയും പ്രശാന്ത് പിസെയും ധാരണപത്രം ഒപ്പുവയ്‌ക്കുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 08:54 AM | 1 min read

മസ്‌കത്ത്‌ : സമുദ്ര സുരക്ഷാ മേഖലകളിൽ സഹകരണം തുടരാൻ ഇന്ത്യയും ഒമാനും. ഇതുസംബന്ധിച്ച പുതുക്കിയ ധാരണപത്രത്തിൽ ഒപ്പുവച്ചു. അൽ മുർത്തഫ ക്യാമ്പിൽ നടന്ന ചടങ്ങിൽ ഒമാൻ നേവി കമാൻഡറും സമുദ്ര സുരക്ഷാ കമ്മിറ്റി ചെയർമാനുമായ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ അൽ റഹ്ബിയും ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുമാണ്‌ ധാരണപത്രം ഒപ്പുവച്ചത്‌.


ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം നിലനിർത്താനും സമുദ്ര സുരക്ഷയിൽ അനുഭവത്തിന്റെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടണ്‌ കരാർ. സമുദ്ര സുരക്ഷ വർധിപ്പിക്കാനും മേഖലയിലെ നാവിഗേഷന്റെ സുരക്ഷ നിലനിർത്താനുമുള്ള ശ്രമങ്ങളെയും കരാർ പിന്തുണയ്‌ക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home