Deshabhimani

മദ്യപിച്ച് വാഹനം ഓടിച്ച കേസ്; അശ്വന്ത് കോക്കിൻ്റെ ലൈസൻസ് കാലാവധി കഴിഞ്ഞത്; റിപ്പോർട്ട് നൽകി എംവിഡി

aswanth kok
വെബ് ഡെസ്ക്

Published on Oct 07, 2026, 09:33 AM | 1 min read

കോഴിക്കോട്: യൂട്യൂബർ അശ്വന്ത് കോക്കിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് മോട്ടോർ വാഹന വകുപ്പ്. 2005 ഫെബ്രുവരി 17 ന് പേരാമ്പ്ര SUB RTO ഓഫിസിൽ നിന്ന് അനുവദിച്ച ലൈസൻസിന് 2025 ഫെബ്രുവരി 16 വരെയാണ് കാലാവധി ഉണ്ടായിരുന്നത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർഗണ്ണും പെല്ലറ്റും മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.


മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ കേസിൽ MVD പൊലീസിന് റിപ്പോർട്ട് നൽകി. മദ്യപിച്ച് വാഹനം ഓടിച്ച അപകടം വരുത്തിയ ദിവസം ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ കൈവശം ഇല്ലെന്നാണ് കോക്ക് മൊഴി നൽകിയത്.


കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്ത് കോക്ക് ഓടിച്ച ഥാർ ജീപ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ച ഇയാളെ ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് പിടികൂടിയത്.


സംഭവത്തിന് പിന്നാലെ തകരാർ സംഭവിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് അശ്വന്ത് കോക്കിനെതിരെ കേസെടുത്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home